Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Institution Narrative в хорошем качестве

Institution Narrative 6 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Institution Narrative

ഈശോയുടെ പെസഹാ ആചരണത്തെ പരാമർശിയ്ക്കുന്ന കുർബാനയിലെ സ്ഥാപനവിവരണ...കുർബാനയുടെ കേന്ദ്രഭാഗത്തിന് കൂദാശ എന്നാണ് സുറിയാനി പാരമ്പര്യങ്ങളിൽ പറയുന്നത്. ഗ്രീക്കു പാരമ്പര്യങ്ങളിൽ ഇതിന് അനാഫൊറ എന്നും പറയുന്നു. സഭാപിതാക്കന്മാരുടെ അഭിപ്രായത്തിൽ മിശിഹായുടെ മരണോത്ഥാനങ്ങളാണ് നാം കുർബാനയുടെ കൂദാശാഭാഗത്ത് അനുസ്മരിയ്ക്കുന്നത്. വ്യത്യസ്തങ്ങളായ നിരവധി അനാഫൊറകൾ ക്രൈസ്തവരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. ലിറ്റർജി സഭാജീവിതത്തിന്റെ പ്രകാശനമാകയാൽ അതതു വ്യക്തിസഭകളുടെ തനതു ദൈവാരാധനാ ശൈലികൾ അവരുടെ അനാഫൊറാകളിലും നിഴലിയ്ക്കുക സ്വാഭാവികമാണ്. പൗരസ്ത്യ സുറിയാനീ പാരമ്പര്യത്തിൽ നിരവധി അനാഫൊറകളെക്കുറിച്ചു പരാമർശമുണ്ടെങ്കിലും അവയിൽ മൂന്നെണ്ണത്തിന്റെ മാത്രം രേഖകളാണ് ലഭ്യമായിട്ടുള്ളത്. അവ ശ്ലീഹന്മാരുടെ അഥവാ മാർ അദ്ദായിയുടേയും മാർ മാറിയുടേയും കൂദാശ, മാർ തിയഡോറിന്റെ കുർബാന മാർ നെസ്തോറിയസിന്റെ കുർബാന എന്നിവയാണ്. ഇവയിൽ ആദ്യത്തേത് ഒഴിച്ചുള്ളവ ഉദയമ്പേരൂർ വ്യാജസിനഡിൽ വച്ച് നിർത്തലാക്കപ്പെട്ടു. 1957 ഇൽ മാർ പീയൂസ് പന്ത്രണ്ടാമൻ പാപ്പാ ഇവയെ പുനരുദ്ധരിച്ചു. ഏതാണ്ട് എല്ലാ അനാഫൊറാകളുടേയും സ്ഥിരം ഘടകമാണ് സ്ഥാപനവിവരണം എന്നു വിളിയ്ക്കുന്ന ഈശോയുടെ പെസഹാ ആചരണത്തെ പരാമർശിയ്ക്കുന്ന ഭാഗം. എന്നു ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ശ്ലീഹന്മാരുടെ അനാഫൊറയിൽ സ്ഥാപനവിവരണം ഉണ്ടായിരുന്നില്ല എന്നാണ് മനസിലാവുന്നത്. സ്ഥാപനവിവരണത്തിന്റെ അഭാവത്തിലും അത് പൂർണ്ണമാണ് എന്നാണ് പണ്ഢിതർ അഭിപ്രായപ്പെടുന്നത്. ക്രൈസ്തവരുടെ ഇടയിൽ രൂപം കൊണ്ട അനാഫൊറകളിൽ ആദ്യത്തേതായിട്ടാണ് ശ്ലീഹന്മാരുടെ അനാഫൊറയെ പരിഗണിയ്ക്കുന്നത്. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത് രൂപം കൊണ്ടതായി കരുതപ്പെടുന്നു. തിയഡോറിന്റെയും നെസ്തോറിയസിന്റെയും അനാഫൊറാകളിൽ സ്ഥാപനവിവരണം ഉണ്ട്. പഴയനിയമ ദഹനബലിയുടേയും, ഈശോ മിശിഹായുടെ പെസഹാ ആചരണത്തിന്റെയും പ്രതീകാത്മകത സ്ഥാപനവിവരണത്തിലുണ്ട്. കാസായിലും പീലാസായിലും വേർതിരിച്ച് സ്ഥാപനവിവരണം നടത്തുന്നതുകൊണ്ട് ഈശോമിശിഹായുടെ ബലിയുടെ അനുസ്മരണമാണ് സ്ഥാപനവിവരണം. ------------------------------------------------------------------------------------------------------- The central part of Qurbana (Holy Eucharist) is called Quddasha in Syriac tradition which means “hallowing”, “sanctification” or “consecrating”. This in the Greek tradition is the Anaphora and in Latin tradition the “Canon of the Mass”. According to the interpretations of the Fathers of the Church, we are confessing and proclaiming the death and resurrection of our Lord in the Hallowing. There are many Anaphorae used in the Christian heritage each of this intimately related to the very constitution of each individual Church, since liturgy is the expression of the Church and the blue print of the life of the church. Although there is a mention of several Quddase in East Syriac tradition, we have only records of only three in use namely of the Apostles, Mar Addai and Mar Mari, of Mar Theodore and of Mar Nestorius. Mar Thoma Nasranis of India had to discontinue the Quddase of Mar Theodore and Mar Nestorius after the so-called Synod of Daimper in 1599. But Pope Pius XII has restored them in 1957. Institution Narrative is an invariable element of all most all the Hallowings. It is considered to be an account of the Last Supper of our Lord. All available documents shows that there was no Institution Narrative in the Hallowing of the Apostles, Mar Addai and Mar Mari. Many scholars are of the opinion that this hallowing is complete in itself even without the Institution Narrative. It is the Hallowing which was formed first in the whole of Christendom and that too almost towards the end of the first century itself. The other two Anaphorae – of Theodore and of Nestorius contain the institution narrative. There are several symbols working together with the Institution Narrative. There is the symbol of holocaust in the Old Testament and of the Last Supper. As we proclaim the Institution Narrative separately on the paten and the chalice we affirm and confess the immolation of our Lord Isho M’shiha

Comments